കൊച്ചി: ആലുവ ബാലസംസ്കാരകേന്ദ്രത്തിന്റെ ഈവര്‍ഷത്തെ ജന്മാഷ്ടമി പുരസ്കാരം ഡോ. അമ്പലപ്പുഴ ഗോപകുമാറിന്. 25,000 രൂപയും കീര്‍ത്തിഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാര്‍ഡ് 20ന് വൈകിട്ട് ആറിന് തുഞ്ചന്‍ സ്മാരക സഭാഗൃഹത്തില്‍ മഹാകവി അക്കിത്തം സമര്‍പ്പിക്കും.
മാതാ അമൃതാനന്ദമയി ദേവി, മഹാകവി അക്കിത്തം, കവി വിഷ്ണുനാരായണന്‍ നമ്പൂതിരി, പി. പരമേശ്വരന്, കവി മധുസൂദനന്‍നായര്‍, കെ.എസ്. ചിത്ര തുടങ്ങിയവര്‍ക്കാണ് മുമ്പ് സമ്മാനിച്ചിട്ടുള്ളത്.
1999ല്‍ ആലപ്പുഴ എസ്ഡി കോളേജില്‍ മലയാളവിഭാഗം തലവനായി വിരമിച്ചു. മനുഷ്യാവകാശകമ്മീഷന് ഉപദേശകസമിതിയിലും സാഹിത്യപരിഷത്ത് ഡയറക്ടര്‍ബോര്‍ഡിലും അംഗമായിരുന്നു. അമ്പലപ്പുഴ ക്ഷേത്രവികസനസമിതി പ്രസിഡന്റും വൈക്കം ക്ഷേത്ര കലാപീഠം ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: പ്രൊഫ. വിജയലക്ഷ്മി. മക്കള്‍: ദേവനാരായണന്, കൃഷ്ണഗോപാലന്‍.
ബാലസംസ്കാരകേന്ദ്രം ചെയര്മാന് ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി, ഉപാധ്യക്ഷന്‍ ജി. സതീഷ്കുമാര്‍, സെക്രട്ടറി സുബ്രഹ്മണ്യശര്‍മ്മ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: