മലപ്പുറം: ‘ഇന്ന്” മാസിക ഏര്‍പ്പെടുത്തിയ രണ്ടാമത് തപാല്‍ അക്ഷരബന്ധു പുരസ്കാരം ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസിന്.
200 പോസ്റ്റ് കാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഈ മാസം സമ്മാനിക്കും. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് ‘ഇന്നി’ലേക്ക് 2011 ല്‍ ഏറ്റവും കൂടുതല്‍ കത്തയച്ചത് പരിഗണിച്ചാണ് പുരസ്കാരം. 1987 ല്‍ സബ് എഡിറ്ററായാണ് മോഹന്‍ദാസ് ജന്മഭൂമിയില് ചേര്‍ന്നത്. ഇപ്പോള്‍ കോഴിക്കോട് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്നു. കവി കൂടിയായ ഇദ്ദേഹത്തിന്റെ രണ്ട് കവിതാസമാഹാരങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. കോഴിക്കോട് തിരുവണ്ണൂര്നട സ്വദേശിയാണ്.
കുണ്ടമംഗലം, ഹയര്‍സെക്കന്ററി സ്കൂള്‍ അദ്ധ്യാപിക ടി. ഗീതയാണ് ഭാര്യ. മകള്‍ ലക്ഷ്മിപ്രിയ യുകെജി വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: