സേവാഭാരതി ജില്ലാ വാര്‍ഷികം നാളെ

Saturday 13 August 2016 10:22 am IST

കോഴിക്കോട്: സേവാഭാരതി ജില്ലാ വാര്‍ഷികം വിവിധ പരിപാടികളോടെ കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റിനടുത്തുള്ള ഹഷ്‌കോഹട്ട് ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ രാവിലെ 9.30ന് നടത്തുന്ന സമ്മേളനത്തില്‍ ജില്ലയിലെ 15 യൂണിറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കും. കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ അഡ്വ. സത്യന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ അധ്യക്ഷന്‍ ഡോ. പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് കാര്യകാരി സദസ്യന്‍ പി.ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഷാജകുമാര്‍ സേവാഭാരതിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ ട്രഷറര്‍ എ. ശശിധരന്‍ വരവ്-ചെലവ് കണക്ക് ആവതരിപ്പിക്കും. സമാപനസമ്മേളനത്തില്‍ ഡോ. പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി പ്രഭാഷണം നടത്തും. സി. ഗംഗാധരന്‍ സ്വാഗതവും പി. രജി നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.