ഓണാഘോഷം സപ്തംബര്‍ 11 മുതല്‍ 15 വരെ

Saturday 13 August 2016 10:26 am IST

കോഴിക്കോട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സപ്തംബര്‍ 11 മുതല്‍ 15 വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുവാന്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനമായി. എ. പ്രദീപ്കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. കോഴിക്കോട് ബീച്ച്, ടാഗോര്‍ സെന്റിനറിഹാള്‍, ടൗണ്‍ഹാള്‍, ഗുജറാത്തിഹാള്‍, മാനാഞ്ചിറ മൈതാനം, ഭട്ട്‌റോഡ് ബീച്ച് എന്നിവിടങ്ങളില്‍ പ്രധാന വേദികള്‍ ഒരുക്കും. പ്രശസ്ത കലാകാരന്‍മാര്‍ക്കും കലാസംഘങ്ങള്‍ക്കും പുറമേ ജില്ലയിലെ കലാകാരന്‍മാരുടേയും പങ്കാളിത്തം ഉറപ്പാക്കിയാവും ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുക. കലാരംഗത്ത് വര്‍ഷങ്ങളായി തുടരുന്നവര്‍ക്കുള്ള പ്രോത്സാഹനവും ജീവകാരുണ്യപ്രവര്‍ത്തനവും ഓണാഘോഷ സംഘാടനത്തിലെ ലക്ഷ്യങ്ങളാവും. നഗരത്തിലേതിനു പുറമേ ഗ്രാമീണ മേഖലകളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ആഘോഷ പരിപാടികള്‍ക്ക് വേദിയൊരുക്കുന്നതിന് സംഘാടക സമിതി പരിഗണന നല്‍കും. ജനപങ്കാളിത്തം ആകര്‍ഷിക്കുന്നതിന് ഉതകുന്ന പരിപാടികള്‍ തെരഞ്ഞെടുക്കുന്നതിനും യോഗം തീരുമാനിച്ചു. ആഘോഷപരിപാടികളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കമ്മിറ്റികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിനുമുള്ള യോഗം ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് 12ന് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സബ് കലക്ടര്‍ കെ. ഗോപാല കൃഷ്ണന്‍, എഡിഎം ടി. ജെനില്‍ കുമാര്‍, പി. മോഹനന്‍, ടി.വി. ബാലന്‍, കെ.സി. അബു, എം. ഭാസ്‌കരന്‍, മുസാഫര്‍ അഹമ്മദ്, പി. ഗവാസ്, പി.എം. നിയാസ്, സി.പി. ഹമീദ്, പി.ടി. ആസാദ്, അഡ്വ. എം. രാജന്‍, പി.ആര്‍. സുനില്‍ സിംഗ്, കെ.പി. അബൂബക്കര്‍, കാദിരിക്കോയ, ഭാസി മലാപ്പറമ്പ്, കാവില്‍ പി മാധവന്‍, ബാബു സ്വാമി, വിജയന്‍ കാരന്തൂര്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.