നാദാപുരത്തെ മാലിന്യപ്രശ്‌നം: ബിജെപി പ്രക്ഷോഭത്തിലേക്ക്

Saturday 13 August 2016 10:26 am IST

നാദാപുരം: മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭത്തിലേക്ക്. കല്ലാച്ചി, നാദാപുരം ടൗണ്‍ മാലിന്യം കൊണ്ട് നിറഞ്ഞതോടെ ഇവ ചീഞ്ഞു അളിഞ്ഞു ദുര്‍ഗന്ധം കൊണ്ട് മൂക്ക് പൊത്താതെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാരും കച്ചവടയക്കാരും. ഈ അവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കല്ലാച്ചിയില്‍ പ്രതിഷേധപ്രകടനം നടന്നു. തുടര്‍ന്ന് നടന്ന യോഗം ബിജെപി ജില്ലാ കമ്മറ്റി അംഗം പി. മധുപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. രതീഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. മത്തത്ത് ചന്ദ്രന്‍ ,ജിഷിന്‍ ബാബു, രഞ്ജിത്ത് അരൂര്‍, എം.സി. അനീഷ്, ടി.പി. ബാബു, കെ.പി. ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.