തിരുവനന്തപുരം:തലസ്ഥാനത്ത് ക്വട്ടേഷൻ സംഘം വീണ്ടും ശക്തി പ്രാപിക്കുന്നു.നെയ്യാറ്റിൻകരയിലെ മാറാനല്ലൂരിൽ യുവാവിനെ ക്വട്ടേഷൻ സംഘം കാറിടിച്ച് കൊലപ്പെടുത്തി.
സ്കൂട്ടറിൽ പോകുകയായിരുന്നു സുരേഷ് കുമാറിനെയാണ് കൊലപ്പെടുത്തിയത്.രാവിലെ എട്ടു മണിയോടെയാണ് നാട്ടുകാർ നോക്കിനിൽക്കേ ഈ ക്രൂരത അരങ്ങേറിയത്.
സംഭവത്തിൽ നാലു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. തലസ്ഥാനത്ത് നേരത്തെ ക്വട്ടേഷൻ സംഘത്തിൽ പെട്ട ബിനുകുമാർ എന്നയാളെ വധിച്ച കേസിൽ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ ആളാണ് സുരേഷ് എന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസ് പിടികൂടിയവരിൽ ബിനുകുമാറിന്റെ ബന്ധുവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: