ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു

Saturday 13 August 2016 12:08 pm IST

കൊച്ചി: കൊച്ചി ഇടപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ബസ് ഭാഗികമായി തകര്‍ന്നുവെങ്കിലും യാത്രക്കാരും ബസ് ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ എട്ടരയോടെ ഇടപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷനിലാണ് സംഭവം. മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ മെട്രോ ജോലികള്‍ക്കായി സ്ഥാപിച്ചിരുന്ന കേബിള്‍ ബസില്‍ ഉടക്കി  പോസ്റ്റ് മറിഞ്ഞുവീഴുകയായിരുന്നു. ഡ്രൈവറും ഏതാനും യാത്രക്കാരും നേരിയ പരിക്കോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡിലേക്ക് താഴ്ന്ന് കിടന്നിരുന്ന കേബിള്‍ നീക്കണമെന്ന് മെട്രോ അധികൃതരോട് പല തവണ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.