കണ്ണൂര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവാവ് കണ്ണൂരില്‍ പിടിയില്‍. വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫാണ് പെരിങ്ങത്തൂരില്‍ വച്ച് പോലീസ് പിടിയിലാകുന്നത്.
കേരളത്തില്‍ നിന്ന് ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്തവര്‍ക്ക് ക്ലാസ് എക്കുന്നത് മുഹമ്മദ് ഹനീഫായിരുന്നു. മത തീവ്രവാദം പ്രചരിപ്പിക്കാനും പരിശീലനം നല്‍കാനും ഇയാള്‍ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മുംബൈ പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
i
പ്രതികരിക്കാൻ ഇവിടെ എഴുതുക: