ന്യൂദല്‍ഹി: ഭാരതത്തിലെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചു. ഭാരതവും ചൈനയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെകുറിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു ചൈനീസ് വിദേശ കാര്യ മന്ത്രി.
ഗോവയില്‍ വെച്ച് നടക്കുന്ന എട്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് സീ ജിംഗ് പിംഗ് പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ഗോവ മുഖ്യമന്ത്രി ലക്ഷിമീകാന്ത് പര്സേഖറുമായും വാംഗ് യീ കൂടിക്കാഴ്ച നടത്തി.
സമ്മേളനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് വിലയിരുത്തുന്നതിനായിരുന്നു ഗോവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: