ചുമട്ടുതൊഴിലാളി പെന്‍ഷന്‍ കൂട്ടണം: ബിഎംഎസ്

Saturday 13 August 2016 9:01 pm IST

തൃശൂരില്‍ ബിഎംഎസ് സംസ്ഥാന സമ്മേളനം വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) സംസ്ഥാന സമ്മേളനം കുറ്റപ്പെടുത്തി. മൂന്നുലക്ഷം തൊഴിലാളികളില്‍ ഒന്നരലക്ഷം പേര്‍ മാത്രമാണ് ക്ഷേമപദ്ധതിയുടെ പരിധിയില്‍. മിനിമം പെന്‍ഷന്‍ മൂവായിരം രൂപയാക്കണമെന്നും ഇഎസ്‌ഐ പദ്ധതിയില്‍ അംഗങ്ങളാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മുതലാളിമാരും കമ്മ്യൂണിസ്റ്റ് നേതാക്കളും തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ പ്രസിഡണ്ട് വി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു.

ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി. വി. ബാലകൃഷ്ണന്‍, ജില്ലാപ്രസിഡണ്ട് എ. സി. കൃഷ്ണന്‍, ജില്ലാസെക്രട്ടറി എം. കെ. ഉണ്ണികൃഷ്ണന്‍ എന്നിവരും സംസാരിച്ചു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ബി. ശിവജി സുദര്‍ശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സംഘടനാസെക്രട്ടറി സി. വി. രാജേഷ്, ട്രഷറര്‍ എ. ഡി. ഉണ്ണികൃഷ്ണന്‍, ടി. രാജേന്ദ്രന്‍പിള്ള തുടങ്ങിയവരും സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.