തൃശൂര്‍: ആയിരം മാന്ത്രികര്‍ ഒരേ വേദിയില്‍ അണിനിരക്കുന്ന അന്താരാഷ്ട്ര മാജിക് കണ്വെന്ഷന് മന്ത്ര തൃശൂരില്‍ ആരംഭിച്ചു. രണ്ട് ദിവസത്തെ കണ്വെന്ഷന് സംഗീത നാടക അക്കാദമി റീജ്യണല്‍ തിയേറ്ററില്‍ ദല്‍ഹിയില്‍ നിന്നുള്ള തെരുവു മാന്ത്രികന് ആഷിഖ് അലി ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന് അദ്ധ്യക്ഷയായിരുന്നു.
മാജിക് ഷോയുടെ ഉദ്ഘാടനം മാന്ത്രികന് ജാദുഗര്‍ ആനന്ദ് നിര്‍വ്വഹിച്ചു.ഇന്ദ്രജാല,കലാ-സാസംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രൊഫ.ശങ്കര്‍(കര്‍ണ്ണാടക), നിര്‍മ്മല മലയത്ത്(കേരളം), സമ്രാട്ട് ശങ്കര്‍(രാജസ്ഥാന്) എന്നിവരെ ആദരിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തി, ഗോപിനാഥ് മുതുകാട് എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം വിവിധ വിഭാഗങ്ങളിലായി മാന്ത്രികരുടെ പ്രകടനങ്ങള്‍ നടന്നു.മാന്ത്രികര്ക്കായുള്ള മത്സരങ്ങള്‍, പഠനക്ലാസുകള്‍, വിദേശ മാന്ത്രികരുമായി മുഖാമുഖം എന്നിവയാണ് പ്രധാന പരിപാടികള്‍.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമണ് പ്രവേശനം. ഇന്ത്യയില്‍ നിന്നുള്ള മാന്ത്രികര്‍ക്കു പുറമെ ജര്‍മനി, ഇറ്റലി, സിങ്കപ്പൂര്‍, തായ്ലാന്ഡ് തൂടങ്ങി 27 രാജ്യങ്ങളില്‍ നിന്നായി 800 ഓളം പ്രതിനിധികള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് വൈകീട്ട് 6ന് സമാപന സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: