എംപിമാര്‍ വള്ളം കളി ബഹിഷ്‌കരിച്ചു

Saturday 13 August 2016 9:23 pm IST

ആലപ്പുഴ: എംപിമാര്‍ വള്ളം കളി ബഹിഷ്‌ക്കരിച്ചു, വേദി ഭരണപക്ഷം കൈയ്യടക്കി. ആലപ്പുഴ എംപി കെ.സി. വേണുഗോപാല്‍, മാവേലിക്കര എംപി കൊടികുന്നില്‍ സുരേഷ് എന്നിവരാണ് വിട്ടുനിന്നത്. കഴിഞ്ഞവര്‍ഷം ഇവര്‍ ഇരുവരും ചേര്‍ന്നായിരുന്നു ജലോത്സവം നിയന്ത്രിച്ചിരുന്നത്. ഭരണം മാറിയതോടെ മന്ത്രി ജി.സുധാകരനാണ് നിയന്ത്രിക്കുന്നത്. വെറും കാഴ്ചക്കാരായി തങ്ങള്‍ മാറുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇരുവരും വിട്ടുനിന്നതെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വര്‍ഷം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയായിരുന്നു മുഖ്യാതിഥി. ആലപ്പുഴയുടെ സമഗ്രവികസനത്തിന് നിരവധി പ്രഖ്യാപനങ്ങളും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു, എങ്കിലും പദ്ധതികള്‍ സമര്‍പ്പിക്കുവാന്‍ കേരളം ഭരിച്ച രണ്ട് മുന്നണികള്‍ക്കും കഴിഞ്ഞില്ല. എന്നിട്ടും ഈ വര്‍ഷം വള്ളംകളിക്ക് വേണ്ടി കേന്ദ്രം 25 ലക്ഷം രൂപ അനുവദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.