കല്ലറയില്‍ കടകളില്‍ വ്യാപക മോഷണം

Saturday 13 August 2016 10:40 pm IST

കടുത്തുരുത്തി: കല്ലറയിലെ കടകളില്‍ വ്യാപക മോഷണം. കളമ്പുകാട് ജംഗ്ഷനിലും പഞ്ചായത്ത് ജംഗ്ഷനിലും പ്രവര്‍ത്തിക്കുന്ന എട്ടോളം കടകളിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒരുമണിക്കാണ് മോഷണം നടന്നത്. കളമ്പുകാട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാവേലിസ്റ്റോര്‍, പനമ്പിള്ളി സ്റ്റോര്‍, തറയില്‍ സ്റ്റോര്‍സ് എന്നീ കടകളിലും പഞ്ചായത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി ബില്‍ഡിംഗിലുള്ള സ്റ്റേഷനറികട, ശ്രീദേവി കമ്പ്യൂട്ടേഴ്‌സ്, റെഡ്ചില്ലീസ്, പൂരം ടെക്സ്റ്റയില്‍സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ ഷട്ടറുകളുടെ താഴ് അറുത്ത് മാറ്റിയാണ് മോഷണം നടത്തിയത്. പൂരം ടെക്സ്റ്റയില്‍സില്‍നിന്നും 1500 രൂപയും മറ്റ് കടകളില്‍നിന്ന് ചില്ലറകളുമാണ് മോഷണം പോയത്. പഞ്ചായത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ശ്രീദേവി കമ്പ്യൂട്ടേഴ്‌സിന്റെ താഴ് അറുത്ത് മാറ്റുമ്പോള്‍ മുകളിലത്തെ നിലയിലെ മുറിയില്‍ ഉണ്ടായിരുന്നവര്‍ ശബ്ദംകേട്ട് ഇറങ്ങിവന്നതിനാല്‍ മോഷ്ടാക്കള്‍ വാഹനത്തില്‍ കയറി രക്ഷപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.