സൈനിക സേവനം രാഷ്ട്രസേവനം: പി.ആര്‍. ശശിധരന്‍

Saturday 13 August 2016 10:41 pm IST

കറുകച്ചാല്‍: സൈനിക സേവനം രാഷ്ട്രസേവനമാണെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷത്രീയ പ്രചാര്‍ പ്രമുഖ് പി .ആര്‍ ശശിധരന്‍ പറഞ്ഞു. നെത്തല്ലൂര്‍ ഏകാത്മതാ കേന്ദ്രത്തില്‍ നടന്ന പൂര്‍വ്വ സൈനിക സേവാപരിഷത്ത് കോട്ടയം ജില്ലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന്റെ പ്രവര്‍ത്തനവും രാഷ്ട്രസേവനമാണ്. ഭാരതത്തിന്റെ പരമ വൈഭവമാണ് സംഘത്തിന്റെ ലക്ഷ്യം. ഇതേ ലക്ഷ്യം പ്രാവര്‍ത്തികമാക്കാനാണ് സൈനികര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. സിനിമ ആര്‍ട്ടിസ്റ്റ് കൃഷ്ണപ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ദക്ഷിണ ക്ഷത്രീയ പ്രചാര്‍ പ്രമുഖ് പി.ആര്‍ ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി മേഖലാപ്രസിഡന്റ് അഡ്വ. നാരായണന്‍ നമ്പൂതിരി, ശാരദാവിദ്യാമന്ദിര്‍ പ്രിന്‍സിപ്പാള്‍ സുധ, സംസ്ഥാന സത്സംഗ പ്രമുഖ് (ക്ഷേത്രസംരക്ഷണ സമിതി) സി.പി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സംഘടനാ വിഷയാവതരണം മോഹനന്‍ ഉണ്ണിത്താനും വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ ജനറല്‍ സെക്രട്ടറി എം.ഡി ഗോപകുമാറും അവതരിപ്പിച്ചു. ഭാരവാഹികളായി കെ. കൃഷ്ണന്‍ (പ്രസി.) ഗോപകുമാര്‍ (ജന:സെക്രട്ടറി), എം.ഡി ഗോപാലന്‍, എം.ഡി പ്രസാദ്, എ.സാബു, പ്രദീപ്കുമാര്‍ മേമ്പട, സുധാകരന്‍, ജി.കെ.പിള്ള, വി.കെ സജീവ്കുമാര്‍, റ്റി. മോഹനന്‍, രവീന്ദ്രന്‍, എം.ഡി വിനോദ് എന്നിവരെ തിരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.