കോട്ടയം: 23-ാമത് അഖിലകേരള ശങ്കേഴ്സ് ചിത്രരചന-കാര്‍ട്ടൂണ്‍ മത്സരങ്ങള്‍ കോട്ടയം ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ ഇന്നും നാളെയുമായി നടക്കും. ന്യൂഡല്‍ഹിയിലെ ചില്‍ഡ്രന്‍സ് ബുക്ക്ട്രസ്റ്റും ദര്‍ശന സാംസ്കാരിക കേന്ദ്രവും ചേര്‍ന്നാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഏഴു വിഭാഗങ്ങളിലാണ് മത്സരം.രാവിലെ 10മുതല്‍ നാലാംക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന എ,ബി, ഗ്രൂപ്പുകളുടെ പെയിന്റിംഗ് മത്സരവും നഴ്സറി കുട്ടികള്‍ക്കും സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള കളറിംഗ് മത്സരവും നടക്കും. ഉച്ചകഴിഞ്ഞുള്ള കാര്‍ട്ടൂണ്‍ മത്സരത്തില്‍ 12-ാംക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. കാരിക്കേച്ചര്‍ മത്സരത്തിന് പ്രായപരിധിയില്ല. നാളെ ഉച്ചയ്ക്ക് 2മുതല്‍ 5മുതല്‍ പ്ലസ്ടു വരെയുള്ള സി,ഡി, ഇ, വിഭാഗക്കാരുടെ പെയിന്റിംഗ് മത്സരം. പെയിന്റിംഗിലും കാര്‍ട്ടൂണിലും ഒന്നാം സ്ഥാനക്കാര്‍ക്ക് വെള്ളിമെഡലുകള്‍ നല്‍കും. രഞ്ഞെടുക്കുന്ന പെയിന്റിങ്ങിനും കാര്‍ട്ടൂണിനും ശങ്കര്‍ അവാര്‍ഡുകള്‍ക്കൊപ്പം ക്യാഷ്പ്രൈസും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: