തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ബാലദിനത്തോടനുബന്ധിച്ച് ബാലഗോകുലം മഹാനഗരം സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം മ്യൂസിയം ഗ്രൗണ്ടില്‍ ഇന്ന് നടക്കും. രാവിലെ 9.30ന് പ്രശസ്ത ചിത്രകാരന് അഞ്ചല്‍ ബാബു മത്സരം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം മേഖലാ സമിതിയംഗം പി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എല്‍പി, യുപി, ഹൈസ്ക്കൂള്, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലാണ് മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികള്‍ ചിത്രരചനയ്ക്ക് ആവശ്യമായ പെന്‍സില്‍, കളര്‍ എന്നിവ കൊണ്ട് വരണം. 9 ന് മത്സരാര്‍ത്ഥികളുടെ രജിസ്ട്രേഷന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട മൊബൈല്‍ നമ്പര്‍ – 9447210196, 9249977655.
പ്രതികരിക്കാൻ ഇവിടെ എഴുതുക: