കണ്ണൂര്‍: മലബാറിലെ പ്രശസ്ത സംഗീതജ്ഞനായിരുന്ന സി.കെ.പണിക്കര്‍ ഭാഗവതരുടെ പതിനാലാമത് ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി നാളെ അനുസ്മരണസമ്മേളനവും പുരസ്കാര സമര്‍പണവും നടക്കും. വൈകീട്ട് മൂന്നിന് ചെറുകുന്ന് വൈഖരി ശ്രുതിമണ്ഡപത്തില്‍ നടക്കുന്ന പരിപാടി കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്ന് ഡയറക്ടര്‍ കാഞ്ഞങ്ങാട് രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷത്തെ സി.കെ.പണിക്കര്‍ സ്മാരക സംഗീത പുരസ്കാര ജേതാവായി തെരഞ്ഞെടുത്തിരിക്കുന്നത് പത്മശ്രീ ശങ്കരന്‍കുട്ടി മാരാരെയാണ്. പതിനായിരം രൂപയും മൊമെന്റോയും പ്രശസ്തിപത്രവുമാണ് ഉപഹാരം. ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: