കണ്ണൂര്‍: തിലാന്നൂര്‍ യുപി സ്കൂള്‍ ശതാബ്ദി ആഘോഷം 2016 ആഗസ്ത് മുതല്‍ 2017 ഏപ്രില്‍ വരെ വിപുലമായ പരിപാടികളോടെ നടത്തും. ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നാളെ കാലത്ത് പത്തിന് സ്വാതന്ത്ര്യദിനാഘോഷവും ദേശീയോദ്ഗ്രഥന സദസ്സും നടക്കും. ഗുരുവായൂരപ്പന് കോളേജ് സാമ്പത്തിക ശാസ്ത്ര മേധാവി ഡോ.എം.ജി.മല്ലിക പ്രഭാഷണം നടത്തും. 17ന് കാലത്ത് 11 മണിക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചക്ക് മൂന്നിന് തിലാന്നൂര്‍ സത്രത്തില്‍ നിന്നും വിളംബരഘോഷയാത്ര ആരംഭിക്കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ ഒമ്പതിന് പൂക്കളമത്സരം, ഓണസദ്യ, ഓണപ്പാട്ട്, 26 ന് മെഗാ മെഡിക്കല്‍ ക്യാമ്പ്, ഒക്ടോബറില്‍ നാട്ടറിവ്-പ്രദര്‍ശനം, നാടന്‍പാട്ട്, നവംബറില്‍ ഗുരുവന്ദനം, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം, ഡിസംബറില്‍ കായികമത്സരങ്ങള്‍, ജനുവരി 26 മുതല്‍ 28 വരെ വിദ്യാഭ്യാസ പ്രദര്‍ശനം, മാര്‍ച്ചില്‍ ക്രോസ്കണ്ട്രി, വിനോദമത്സരങ്ങള്‍, ഏപ്രിലില്‍ സാംസ്കാരിക സദസ്സ്, സമാപനസമ്മേളനം എന്നിവ സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്മാന് പി.പി.ബാബു, പ്രധാനാധ്യാപിക എം.പി.പത്മജ, കെ.വി.ജയരാജന്, എം.രാജീവന്, ഷീബ ഷാജി, അരവിന്ദന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: