വടംവലി മത്സരം നാളെ

Sunday 14 August 2016 12:35 am IST

പയ്യാവൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി ചന്ദനക്കാംപാറ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചന്ദനക്കാംപാറ ചെറുപുഷ്പം ബാസ്‌കറ്റ് ബോള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന നാലാമത് ജില്ലാതല വടംവലി മത്സരം നാളെ ഉച്ചയ്ക്ക് 12 ന് ഫാ.സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്യും.ഒന്നാം സമ്മാനം 10001 രൂപയും മൂരിക്കുട്ടനും. രണ്ടാം സമ്മാനം 5001 രൂപയും മുട്ടനാടും, മൂന്നാം സമ്മാനം 3000 രൂപയും പൂവന്‍കോഴിയുമാണ്. വിജയികള്‍ക്ക് ദേവസ്യ മേച്ചേരി, സി.മല്ലിക, ജോര്‍ജ് തോണിക്കല്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.വടംവലിക്ക് മുന്നോടിയായി രാവിലെ 11.30ന് നടക്കുന്ന പൊതുസമ്മേളനം ഫാ.സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട് ഉദ്ഘാടനം ചെയ്യും.മോണ്‍സണ്‍ പുളിമൂട്ടില്‍ അദ്ധ്യക്ഷത വഹിക്കും.എസ്.എസ്.എല്‍.സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വ്യാപാരി വ്യവസായികളുടെയും ചന്ദനക്കാംപാറ സ്‌കൂളിലെയും കുട്ടികളെ പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപറമ്പില്‍ മെമന്റോ നല്‍കി ആദരിക്കും. ചന്ദനക്കാംപാറ ചെറുപുഷ്പം എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിഭാഗങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.