തലശ്ശേരി: ശ്രീ ജ്ഞാനോദയയോഗം വര്‍ക്കിങ്ങ് വുമണ്‍സ് ഹോസ്റ്റലിലെ മലിനജലം സംസ്കരിക്കുന്നതിനുള്ള ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനവും ഓഫീസ് കമ്പ്യൂട്ടര്വത്കരിച്ചതിന്റെയും ക്ഷേത്രവും പരിസരവും ഓഫീസും സിസിടിവി നിരീക്ഷണത്തിലാക്കിയതിന്റെയും ഉദ്ഘാടനം 16 ന് വൈകുന്നേരം 3 മണിക്ക് നഗരസഭാ അധ്യക്ഷന്‍ സി.കെ.രമേശന് നിര്‍വ്വഹിക്കുമെന്ന് ജ്ഞാനോദയയോഗം പ്രസിഡണ്ട് കെ.പി.രത്നാകരന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രത്തില്‍ നാളെ അഷ്ടദ്രവ്യസമേതം മഹാഗണപതിഹോമം നടക്കും. സെപ്തംബര്‍ 5 ന് വിനായകചതുര്‍ത്ഥി ആഘോഷത്തിന്റെ ഭാഗമായി വിനായക വിഗ്രഹത്തില്‍ നാളികേര ജലാഭിഷേകവും നടക്കും.
ശ്രീനാരായണജയന്തി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന മത്സരപരീക്ഷ 28 ന് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡയരക്ടര്‍മാരായ സി.ഗോപാലന്, പി.കെ.ഗോവിന്ദന്, ടി.രാഘവന്, എം.വി.രാജീവന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: