കണ്ണൂര്‍: സമ്പൂര്‍ണ ഒഡിഎഫ് (ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ) ആയ ഗ്രാമ, ബേ്ളാക്ക് പഞ്ചായത്തുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ കലക്ടറ്റേ് ഓഡിറ്റോറിയത്തില്‍ പി.കെ.ശ്രീമതി എംപി നിര്‍വ്വഹിച്ചു. ജില്ലയില്‍ 33 ഗ്രാമ പഞ്ചായത്തുകള്‍ ഇതിനകം സമ്പൂര്‍ണ ഒഡിഎഫ് പദവിക്ക് അര്‍ഹരായി. പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, എടക്കാട് ബേ്ളാക്ക് പഞ്ചായത്തുകളും സമ്പൂര്‍ണ ഒഡിഎഫ് പദവി നേടി. സംസ്ഥാനത്ത് ഇതുവരെ ആകെ 43 പഞ്ചായത്തുകള്‍ മാത്രതമാണ് സമ്പൂര്‍ണ ഒഡിഎഫ് ആയത്. ഇതില്‍ 33 എണ്ണം കണ്ണൂര്‍ ജില്ലയിലാണെന്നത് അഭിമാനകരമാണെന്ന് പ്രഖ്യാപനം നിര്‍വഹിച്ച ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തില്‍ കണ്ണൂരിലെ ബ്ലോക്കുകള്‍ മാത്രമാണ് നിലവില്‍ ഈ പദവി കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര കുടിവെള്ള മന്ത്രാലയത്തിന്റെയും, സംസ്ഥാന ഗവണ്മെന്റിന്റേയും മാര്‍ഗ നിര്‍ദ്ദശമനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍ ഗാര്‍ഹിക കക്കൂസ് ഇല്ലാത്തവരെ കണ്ടെത്തി കക്കൂസ് നിര്‍മ്മിച്ചുകൊടുത്ത് കണ്ണൂരിനെ ശുചിത്വ ജില്ലയാക്കി മാറ്റുന്നതാണ് ഒഡിഎഫ് പദ്ധതി.
ജൂലൈ 30 ലക്ഷ്യമാക്കി പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച എരഞ്ഞോളി, പന്ന്യന്നൂര്‍, കടമ്പൂര്, ധര്‍മ്മടം, കതിരൂര്‍, വേങ്ങാട്, കുറ്റിയാട്ടൂര്‍, ചെമ്പിലോട്, കൊളച്ചേരി, ചിറ്റാരിപ്പറമ്പ, കുന്നോത്തുപറമ്പ്, ഇരിക്കൂര്‍, മലപ്പട്ടം, തൃപ്രങ്ങോട്ടൂര്‍, പെരളശ്ശേരി, മുണ്ടേരി, പരിയാരം, മാട്ടൂല്‍, ചപ്പാരപ്പടവ്, നാറാത്ത്, കണ്ണപുരം എന്നീ പഞ്ചായത്തുകളും, പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, എടക്കാട് എന്നീ ബ്ലോക്കുകള്ക്കുമാണ് പുരസ്ക്കാരം നല്‍കിയത്. പരിപാടിയുടെ ഭാഗാമയി ഐശ്വര്യയുടെ നൃത്ത വിരുന്നും ഉണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍്റിങ്ങ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍ അധ്യക്ഷത വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ. പത്മനാഭന്, ശുചിത്വമിഷന് അസി. കോ-ഓര്‍ഡിനേറ്റര്‍മാരായ ഇ.മോഹനന്, സുരേഷ് കസ്തൂരി എന്നിവര്‍ സംസാരിച്ചു. സ്ഥലംമാറിപ്പോകുന്ന ജില്ലാ കലക്ടര്‍ പി.ബാലകിരണിന് ശുചിത്വമിഷന്െ്റ ഉപഹാരം പി.കെ. ശ്രീമതി സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: