ഇരിട്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി ഇരിട്ടി മൂലോത്തും കുന്ന് കൈരാതി കിരാത ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു ഇതോടനുബന്ധിച്ച് വന്‍ ഭക്തജനത്തിരക്കാണ് രാവിലെ മുതലേ ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. എഴുന്നൂറോളം തേങ്ങകളാണ് ഗണപതിഹോമത്തിന്റെ കൂട്ട് തയ്യാറാക്കാന്‍ ഉപയോഗിച്ചത്. ക്ഷേത്രമുറ്റത്ത് നടന്ന ഗണപതി ഹോമത്തിനു ക്ഷേത്രം തന്ത്രി അഴകം മാധവന് നമ്പൂതിരിപ്പാട് മേല്‍ശാന്തി രാഗേഷ് നമ്പൂതിരി, കീഴ്പാട്ടില്ലം ശങ്കരന് നമ്പൂതിരി, വിഷ്ണു നമ്പൂതിരി തുടങ്ങിയവര്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ആധ്യാത്മിക സമ്മേളനത്തില്‍ പ്രിജേഷ് വിളക്കോട് പ്രഭാഷണം നടത്തി. കീച്ചേരി മാഹാവിഷ്ണു ക്ഷേത്ര മാതൃ സമിതിയുടെ ആഭിമുഖ്യത്തില്‍ അഖണ്ഡ രാമായണ പാരായണവും ഉച്ചക്ക് അന്നദാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: