റിയോ ഡെ ജനീറോ: ടെന്നീസ് മിക്സഡ് ഡബ്ള്‍സ് സെമിയിൽ ഇന്ത്യയുടെ സാനിയ മിർസ-രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. അമേരിക്കയുടെ വീനസ് വില്യംസ്- രാജീവ് റാം ടീമാണ് ഇന്ത്യയെ തോൽപിച്ചത്. സ്കോർ 6-2, 2-6, 3-10.
സെമി ജയിച്ചിരുന്നെങ്കിൽ വെള്ളി ഉറപ്പിക്കാമായിരുന്ന സാനിയക്കും ബൊപ്പണ്ണക്കും ഇനി വെങ്കലത്തിനായി ലൂസേഴ്സ് ഫൈനൽ കളിക്കേണ്ടി വരും. ഞായറാഴ്ചയാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: