വയനാട്: വിവാഹഭ്യര്‍ഥന നിരസിച്ച യുവതിക്കു നേരെ ആസിഡ് ആക്രമണം. വയനാട് മാനന്തവാടി പുളിഞ്ഞാല്‍ സ്വദേശിയായ യുവതിക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
ആക്രമണത്തെ തടയാന്‍ ശ്രമിച്ച പിതാവിനുനേര്ക്കും അക്രമി ആസിഡ് ഒഴിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെല്‍ബിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: