കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കണം: സച്ചിന്റെ ആവശ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sunday 14 August 2016 2:23 pm IST

ന്യൂദൽഹി: റിയോ ഒളിമ്പിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ കായിക താരങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സംസാരിക്കണമെന്ന സച്ചിൻ തെൻഡുൽക്കറുടെ ആവശ്യത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. സച്ചിന്റെ ആവശ്യത്തെ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തിയത്. സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് പ്രചോദനമാകുന്ന തരത്തില്‍ സംസാരിക്കണമെന്നായിരുന്നു സച്ചിന്റെ ആവശ്യം. സച്ചിന്‍ ഇങ്ങനെ ആവശ്യപ്പെട്ടത് അഭിന്ദനാര്‍ഹമാണെന്നും സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ അത്‌ലറ്റുകളെക്കുറിച്ച് സംസാരിക്കാന്‍ താന്‍ കാത്തിരിക്കുയായിരുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. റിയോയില്‍ മത്സരിക്കുന്ന മുഴുവന്‍ ഇന്ത്യന്‍ താരങ്ങളും രാജ്യത്തിന്റെയാകെ അഭിമാനമാണെന്നു കുറിച്ച മോദി മത്സരം ബാക്കിയുള്ള താരങ്ങള്‍ ദൃഢനിശ്ചയത്തോടയും ആമവിശ്വാസത്തോടെയും മുന്നേറി ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിക്കണമെന്നും ട്വിറ്ററിൽ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.