പത്താൻകോട്ടിൽ വീരമൃത്യു വരിച്ച ഇകെ നിരഞ്ജന് ശൗര്യചക്ര പുരസ്കാരം

Sunday 14 August 2016 4:00 pm IST

ന്യൂദൽഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പത്താൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ലഫ്റ്റനന്റ് കേണൽ ഇകെ നിരഞ്ജന് ശൗര്യചക്ര പുരസ്കാരത്തിന് അർഹനായി. പഠാൻകോട്ട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തിൽ കെട്ടിവെച്ച സ്ഫോടക വസ്തുക്കൾ നീക്കം ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് നിരഞ്ജൻ കൊല്ലപ്പെട്ടത്. ദേശീയ സുരക്ഷാ സേനയാണ് പുരസ്കാരത്തിനായി നിരഞ്ജന്റെ പേര് ശുപാർശ ചെയ്തിരുന്നത്. നിരഞ്ജന് പുറമെ പതിനൊന്ന് മലയാളി ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.