മുഹമ്മ:“കഞ്ഞിക്കുഴി വനിതാസെല്‍ ഫി”എന്ന പേരില്‍ നാടന്‍ കോഴിമുട്ട ഇനി പായ്ക്ക ്ചെയ്ത് വിപണിയിലെത്തും. കഞ്ഞിക്കുഴി പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും സഹകരണത്തോടെ കഞ്ഞിക്കുഴി സര്‍വീസ് സഹകരണബാങ്ക് ആരംഭിച്ച മുട്ടഗ്രാമം പദ്ധതിയിലൂടെയാണ് കോഴിമുട്ടകള്‍ ഉത്പ്പാദിപ്പിക്കുന്നത്. ഇതിനായി നാടന്‍കോഴിമുട്ട ഉത്പ്പാദക ഗ്രൂപ്പിന് 50 ലക്ഷംരൂപയാണ് ബാങ്ക് വായ്പ്പ നല്‍കിയത്.
ഉത്പ്പാദനം ആരംഭിച്ചതോടെ വിപണി പ്രശ്നമായപ്പോഴാണ് മുട്ട പാക്കറ്റില്‍ ഇറക്കാന്‍ തീരുമാനിച്ചത്. ആലപ്പുഴ-ചേര്‍ത്തല പ്രദേശങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും മറ്റുകടകളിലൂടെയും വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നത്. ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ചുകൊടുക്കാനും ബാങ്ക് ആലോചിക്കുന്നുണ്ട്. ദേശീയ പാതയോരത്ത് കഞ്ഞിക്കുഴി ഇന്ത്യന്‍ കോഫി ഹൗസിന് സമീപം വിപണനശാല തുറന്നിട്ടുണ്ട്. പാക്ക് ചെയ്ത മുട്ടകളുടെ വിപണനോദ്ഘാടനം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാര്ത്തികേയനില് നിന്ന് വെറ്ററിനറി സര്ജന് ഡോ:ജയശ്രി ഏറ്റുവാങ്ങി. ബാങ്ക് പ്രസിഡന്റ് അഡ്വ: എം സന്തോഷ്കുമാര്‍,വി പ്രസന്നന്,അനിലാബോസ്,കെ കൈലാസന്,ജി മുരളി,പ്രസന്നകുമാരി,വി കെ ഷണ്മുഖന്,പി ഗീത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: