റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സൈന നെഹ്വാളും തോറ്റ് പുറത്തായി. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സിലെ ഗ്രൂപ്പ് മത്സരത്തില്‍ യുക്രൈന്റെ മരിയ യുലിറ്റിനോടാണ് സൈന പരാജയപ്പെട്ടത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. സ്കോര്‍: 18-21, 19-21.
ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവായിരുന്നു സൈന. ബാഡ്മിന്റണ്‍ ലോക റാങ്കിംഗില്‍ 61 -ാം സ്ഥാനത്തുള്ള മരിയയോടേറ്റ തോല്‍വി റിയോയിലെ ഇന്ത്യന്‍ ക്യാമ്പിന് അപ്രതീക്ഷിത പ്രഹരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: