കണ്ണൂര്‍: ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റ ഭാഗമായി ഇന്ന് കണ്ണൂരില്‍ നടക്കുന്ന സെറിമോണിയല്‍ പരേഡില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ സല്യൂട്ട് സ്വീകരിക്കും. രാവിലെ 8.05 ന് പരേഡ് മാര്‍ച്ച് ഗ്രൗണ്ടിലെത്തും. 8.30ന് മുഖ്യതിഥി മന്ത്രി കെ.കെ.ശൈലജ ദേശീയ പതാക ഉയര്‍ത്തുകയും തുടര്‍ന്ന് പരേഡില്‍ സല്യൂട്ട് സ്വീകരി്കുകയും ചെയ്യും. വിവിധ സായുധ പൊലീസ് വിഭാഗങ്ങള്‍, പൊലീസ്, എന്‍സിസി, സ്കൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ്, ജൂനിയര്‍ റെഡ്ക്രോസ് തുടങ്ങിയവര്‍ പരേഡില്‍ അണിനിരക്കും.
ജില്ലയിലെങ്ങും സ്ക്കൂളുകളിലും കോളേജുകളിലും വിവിധ സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ സംഘടനകളുടേയും നേതൃത്വത്തില്‍ വിവിധങ്ങളായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ നടക്കും. ക്വിസ് മത്സരങ്ങള്‍, റാലികള്‍, മധുര വിതരണം തുടങ്ങിയ പരിപാടികളാണ് നടക്കുക.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യവിരുദ്ധരുടേയും തീവ്രവാദികളുടേയും മറ്റും അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ആഘോഷ പരിപാടികള്‍ക്ക് ജില്ലയിലും ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജില്ലയിലെ ബസ്സ് സ്റ്റാന്റുകള്‍ ടൗണുകള്‍ റെയില്‍വേ സ്റ്റേഷനുകള്‍ ലോഡ്ജുകള്‍ ഹോട്ടലുകള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് പരിശോധന നടത്തി. രാത്രി സമയങ്ങളില്‍ സംശയാസ്പദമയ നിലയില്‍ കണ്ടെത്തിയവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോലീസ് പട്രോളിംഗ് ഇന്നലെ രാത്രിയിലും തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: