പയ്യന്നൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ടോന്താര്‍ യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷവും പതിനാറാമത് അവാര്‍ഡ് വിതരണവും ഇന്ന് എടമന യുപി സ്കൂളില്‍ നടക്കും. രാവിലെ 10 മണിക്കാണ് പരിപാടി.
കടന്നപ്പള്ളി യുപി സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എന്‍ഡോവ്മെന്റ് വിതരണം, കലാവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
അറത്തില്‍ ഗ്രാമോദ്ധാരണ വായനശാലയില്‍ രാവിലെ 8 മണിക്ക് പതാകയുയര്‍ത്തും. എടനാട് ഈസ്റ്റ് എല്‍പി സ്കൂളില്‍ രാവിലെ 9.30 ന് പതാക വന്ദനം, ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന, ദേശഭക്തിഗാനം, പായസദാനം എന്നിവയുണ്ടായിരിക്കും.
മാമ്പ: മാമ്പ ഗാന്ധി സ്മാരക വായനശാല ആന്റ് കെസികെ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മാമ്പ അംഗന്‍വാടിയില്‍ ഇന്ന് സ്വാതന്ത്ര്യദിനാഘോഷം നടത്തും. കാലത്ത് 9 മണിക്ക് പതാകയുയര്‍ത്തല്‍, തുടര്‍ന്ന് വിവിധ മത്സര പരിപാടികള്‍, പായസദാനം എന്നിവ ഉണ്ടായിരിക്കും.
തളാപ്പ് മിക്സ്ഡ് യുപി സ്കൂള്‍ കെട്ടിടോദ്ഘാടനവും സ്വാതന്ത്ര്യദിനാഘോഷവും ഇന്ന് നടക്കും. രാവിലെ 9.30 ന് പതാകയുയര്‍ത്തല്‍, 11 ന് കെട്ടിടോദ്ഘാടനം എന്നിവ നടക്കും.
അഴീക്കോട്: പൂതപ്പാറ ഗാന്ധിമന്ദിരം ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രഭാഷണം, മികച്ച വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ എന്നിവ നടക്കും. രാവിലെ 10.30 ന് ഡോ.സുകുമാര്‍ അഴീക്കോട് സ്മാരക ഹാളിലാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: