ആലക്കോട്: കോഴിക്കോട്ട് സെപ്തംബര്‍ 22 മുതല്‍ 24 വരെ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തിന്റെ പ്രചരണാര്‍ത്ഥം 5 മുതല്‍ 11 വരെ നടക്കുന്ന ഗൃഹസമ്പര്‍ക്കയജ്ഞം വിജയിപ്പിക്കാന്‍ ആലക്കോട് ചേര്‍ന്ന ബിജെപി ആലക്കോട് പഞ്ചായത്ത് കമ്മറ്റിയോഗം തീരുമാനിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. എം.പി.രഘുകുമാര്‍ സ്വാഗതവും കെ.എസ്.തുളസീധരന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സി.ജി.ഗോപന്-പ്രസിഡണ്ട്, ഗോപി നെല്ലിക്കുന്നേല്‍-വൈസ് പ്രസിഡണ്ട്, എം.ജി.ജയേഷ്-ജനറല്‍ സെക്രട്ടറി, എം.കെ.വിജയന്, നിജേഷ് കൂടപ്രം-സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: