അടിമാലി: ആറംഗ ചീട്ട്കളി സംഘം പോലീസ് പിടിയില്‍. കഴിഞ്ഞ ദിവസം രാത്രിയില്‍ രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുമ്പുപാലത്ത് നിന്നും സംഘം കുടുങ്ങുന്നത്. ഇവരില്‍ നിന്നും 9980 രൂപയും പിടിച്ചെടുത്തു. ഇവിടെ തോടിന്റെ കരയില്‍ ചീട്ട് കളിച്ചവരെയാണ് എസ്ഐ ലാല്‍ സി ബേബിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
വണ്ടന്മേട്: എട്ടംഗ ചീട്ട്കളി സംഘം വണ്ടന്മേട് പിടിയില്‍. അണക്കരയിലെ വീട്ടില്‍ നിന്നുമാണ് സംഘം പിടിയിലാകുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വാടക വീട്ടിലെ മുറിക്കുള്ളില്‍ നിന്നും സംഘം പിടിയിലായത്. 2300 രൂപയും ഇവരില്‍ നിന്നും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: