മൂലമറ്റം: ടൗണിന് സമീപം വിനോദ സഞ്ചാരികളുടെ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി. എറണാകുളത്തു നിന്നും ഇടുക്കിയുടെ സൗന്ദര്യം നുകരാന്‍ എത്തിയവര്‍ സഞ്ചരിച്ച ഷെവര്‍ലെ എന്‍ജോയി കാറാണ് മൂലമറ്റം ഗവണ്മെന്റ് ഹൈസ്കൂളിന് മുന്നിലെ കടയിലേക്ക് ഇടിച്ച് കയറിയത്. വാഹനത്തില്‍ ഉണ്ടായിരുന്ന ആറ് പേരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൂലമറ്റം കണ്ട ശേഷം ഇടുക്കിയിലേക്ക് പോകും വഴിയാണ് മൂലമറ്റത്ത് വെച്ച് അപകടത്തില്‍ പെട്ടത്.കടയുടെ മതിലും ഫര്‍ണീച്ചറുകളും ഉള്‍പ്പടെ 75000 രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച് കടയുടമ ജോണി കാഞ്ഞാര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: