തൊടുപുഴ: എഴുപതാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ജില്ല ഒരുങ്ങി. സ്കൂളുകളും, േകാളജുകളും,സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റുമായി വിപുലമായ പരിപാടികളാണ് ഇന്ന് ഒരുക്കിയിരിക്കുന്നത്.
ഇടുക്കി ഐഡിഎ ഗ്രൗണ്ടിലാണ് ജില്ലാതല സ്വാതന്ത്ര്യദിന പരേഡ് നടക്കുന്നത്. തുറമുഖം-പുരാവസ്ഥു-മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി രാവിലെ 8.30ന് ദേശീയപതാക ഉയര്‍ത്തുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്യും.
തൊടുപുഴയില്‍ നഗരസഭയും പൊതുവിദ്യാഭ്യാസ വകുപ്പും തൊടുപുഴ മര്‍ച്ചന്‍ യൂത്ത് വിങ്ങും ചേര്‍ന്നാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10ന് തൊടുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന സ്വാതന്ത്ര്യദിന റാലി ടൗണ്‍ഹാളില്‍ അവസാനിക്കും.
ഉടുമ്പന്നൂര്‍ യുവജനസമാജം ലൈബ്രറി 15ന് രാവിലെ ഒന്‍പതിന് ദേശീയപതാക ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് വൈകിട്ട് 4ന് പൊതുസമ്മേളനവും അഞ്ച് മുതല്‍ ബാലവേദി കുട്ടികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും. റിവര്‍ വ്യൂ റെസിഡന്റ്സ അസോസിയേഷന് രാവിലെ 10.30ന് കൃഷിഭവന് സമീപമുള്ള വടാത്ത് ഓഡിറ്റോറിയത്തിന് മുന്നിലാണ് പതാക ഉയര്‍ത്തുന്നത്.
കോലാനി ജനരഞ്ജിനി വായനശാലയില്‍ സ്വാതന്ത്രദിനാഘോത്തിന്റെ ഭാഗമായി പ്രശ്നോത്തരി മത്സരം, പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, സ്കോളര്‍ഷിപ്പ് വിതരണം എന്നിവയും നടക്കും. മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി സ്വാതന്ത്ര്യദിനത്തില്‍ ഇരുചക്ര വാഹന റാലി സംഘടിപ്പിക്കും. മുനിസിപ്പല്‍ വൈസ് ചെയര്മാന് ടി.കെ. സുധാകരന് നായര്‍ ഫ്ളാഗ് ഓഫ് ചെയ്യും. കരിമണ്ണുര്‍ നവജ്യോതി കലാ സംസാകാരിക വേദി സ്വാതന്ത്രദിനാഘോഷവും ദേശഭക്തി ഗാനാലാപന മത്സരവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: