മലപ്പുറം: ഡിസംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.
അങ്ങാടിപ്പുറം സമൂഹമഠം ഹാളില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. ഗോവിന്ദന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ സംഘചാലക് എന്‍.എം. കദംബന്‍ മാസ്റ്റര്‍, പി. കണക്കറായി, എന്‍. സത്യഭാമ, കെ. ബാലസുബ്രഹ്മണ്യന്. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്, അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ വി. ചന്ദ്രമതി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി എ.സി. വേണുഗോപാല രാജ (രക്ഷാധികാരി), റിട്ട. ജില്ലാ കലക്ടര്‍ കെ.പി. ബാലകൃഷ്ണന് (ചെയര്മാന്). എന്‍.എം. കദംബന്‍ മാസ്റ്റര്‍ (വൈസ് ചെയര്മാന്), രവി തോട്ടത്തില്‍ (ജനറല്‍ കണ്‍വീനര്‍), സി. മുരളീധരന്. കെ.പി. വാസു, കെ. കൃഷ്ണന്‍കുട്ടി (ജോ. കണ്‍വീനര്‍), എം.കെ. ശരത്ചന്ദ്രന് (ട്രഷറര്‍), എന്‍.ആര്, സാംബശിവന്, രാമചന്ദ്രന് പാണ്ടിക്കാട്, ഡോ.സി.വി. സത്യനാഥന്, അഡ്വ. കൃഷ്ണകുമാര്‍, അഡ്വ. സുനില്‍, ഉമ, രതീഷ്, അനൂപ് എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: