സിവില്‍ സര്‍വീസ് കായികമേള ശനിയാഴ്ച

Sunday 14 August 2016 9:15 pm IST

ആലപ്പുഴ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സിവില്‍ സര്‍വീസ് കായികമേള 20നു സംഘടിപ്പിക്കും. അത്‌ലറ്റിക്‌സ്, ഷട്ടില്‍ ബാഡ്മിന്റന്‍, ടേബിള്‍ ടെന്നിസ്, നീന്തല്‍ എന്നീ ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മല്‍സരമുണ്ടാകും. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, പവര്‍ലിഫ്റ്റിങ്, റസ്‌ലിങ്, വെയ്റ്റ് ലിഫ്റ്റിങ് ആന്‍ഡ് ബെസ്റ്റ് ഫിസിക്ക്, ലോണ്‍ ടെന്നിസ്, കബഡി, ചെസ് എന്നി ഇനങ്ങളില്‍ പുരുഷന്‍മാര്‍ക്കു മാത്രവുമാണു മല്‍സരം. തത്തംപള്ളി സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, യുണെെറ്റഡ് ക്ലബ് ആലപ്പുഴ, ജില്ലാ ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ ഗ്രൗണ്ട്, എസ്ഡി കോളജ് ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജിംനേഷ്യം എന്നിവിടങ്ങളിലായിരിക്കും മല്‍സരം. ഓഫിസ് മേലധികാരി നല്‍കുന്ന സാക്ഷ്യപത്രത്തിനൊപ്പം പങ്കെടുക്കുന്ന മല്‍സരങ്ങളുടെ ഇനം രേഖപ്പെടുത്തി 17നു വൈകിട്ട് അഞ്ചിനു മുന്‍പായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ എത്തിക്കണം. മല്‍സര ദിവസം അതതു ഗ്രൗണ്ടില്‍ രാവിലെ ഒന്‍പതിനു റിപ്പോര്‍ട്ട് ചെയ്യണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.