കണ്ണാടിപ്പറമ്പ്: കണ്ണൂര്‍ താലൂക്കില്‍പ്പെട്ട നാറാത്ത് ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താകാന്‍ ഒരുങ്ങുന്നു. പ്രാരംഭ നടപടിയെന്ന നിലയില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തെ നീക്കുവാനുള്ള പദ്ധതിയാരംഭിച്ചു. അതിനായി കുടുംബശ്രീ യൂണിറ്റുകള്‍, വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, സന്നദ്ധ സാമൂഹ്യ സംഘടനകള്‍, ക്ലബ്ബുകള്‍, ആരോഗ്യ വകുപ്പ്, വ്യാപാരി വ്യവസായികള്‍, ജനപ്രതിനിധികള്‍ എന്നിവരൊക്കെ ചേര്‍ന്നുള്ള കര്‍മ്മസമിതി രൂപീകരിച്ച് ബോധവല്‍ക്കര ക്ലാസ്സും യോഗങ്ങളും സംഘടിപ്പിക്കുന്നു. അയല്‍സഭകളെ ബന്ധിപ്പിച്ച് പ്രവര്‍ത്തനം വീടുകളില്‍ നിന്നാരംഭിക്കും. പഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്യാമള ചെയര്‍പേഴ്സണായും സിഡിഎസ് ആക്ടിംഗ് ചെയര്‍പേഴ്സണ്‍ രതി കണ്‍വീനറായും കര്‍മ്മസമിതി പ്രവര്‍ത്തിച്ചു വരുന്നു. ശുചിത്വമിഷന് ഫാക്കല്‍റ്റി സി.കെ.ബാബു പദ്ധതിയുടെ വിശദീകരണം നടത്തി. കുടുംബശ്രീയിലെ 6 പ്രവര്‍ത്തകര്‍ മാസം തോറും വീടുകള്‍, കടകള്‍, സ്ഥാപനങ്ങള്‍ എന്നിവ സന്ദര്‍ശിച്ച് പ്ലാസ്റ്ററിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് പഞ്ചായത്ത് നിശ്ചയിക്കുന്ന ഗോഡൗണില്‍ എത്തിക്കുകയും അവിടെ നിന്ന് വേര്‍തിരിച്ച് മുഴപ്പിലങ്ങാട് റീസൈക്ലിംഗ് കേന്ദ്രത്തിലെത്തിക്കുകയും ചെയ്യും. പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ ആശ വര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ ,അദ്ധ്യാപകര്‍ എന്നിവരുടെ സംയുക്തയോഗത്തില്‍ കെ.ശ്യാമള, പി.ഷൈമ, പുരുഷോത്തമന്, സി.വിനോദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: