തലശ്ശേരി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ 24 ന് നടക്കുന്ന ജന്മാഷ്ടമി ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ തലശ്ശേരി ഗവ ബ്രണ്ണന്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ കലാവൈജ്ഞാനിക മത്സരവും കുടുംബസംഗമവും നടത്തി.
രാവിലെ 9 മണിക്ക് നടന്ന കലാവൈജ്ഞാനിക മത്സരം ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് ഡോ.ആശാലത ഉദ്ഘാടനം ചെയ്തു. സി.വി.പ്രകാശന് അധ്യക്ഷത വഹിച്ചു. അഞ്ജു അരവിന്ദ് സ്വാഗതവും ദിജില്‍ മൊട്ടമ്മല്‍ നന്ദിയും പറഞ്ഞു.
വൈകുന്നേരം നടന്ന കുടുംബസംഗമം കോളേജ് എഡുക്കേഷന്‍ റിട്ട.ഡെപ്യൂട്ടി ഡയരക്ടര്‍ പ്രൊഫ.ഒ.എം.വിജയറാണി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ.വിനോദ് കുമാര്‍ പ്രഭാഷണം നടത്തി. ആര്.കെ.പ്രേംദാസ് അധ്യക്ഷത വഹിച്ചു. എ.എം.അപര്‍ണ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സമ്മാനവിതരണവും നടന്നു.
24 ന് നടക്കുന്ന ശോഭായാത്രയുടെ ഭാഗമായി 20 ന് പതാകദിനം ആചരിക്കുന്നതോടൊപ്പം വൃക്ഷത്തൈ വിതരണവും ഗോപൂജയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: