ശ്രീകൃഷ്ണസന്നിധിയിലെ മഹാഗോപൂജ ഭക്തിസാന്ദ്രം

Sunday 14 August 2016 10:29 pm IST

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഇന്നലെ നടന്ന മഹാഗോപൂജ ഭക്തിസാന്ദ്രമായി. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുവായൂരിന്റെ സമീപ ഗ്രാമങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ഗോമാതാക്കളേയും, കിടാങ്ങളേയും ഗോപാലകരേയും സത്രം പരിസരത്തുനിന്നും സ്വീകരിച്ച് ശ്രീകൃഷ്ണ വേഷധാരികളുടേയും നാഗസ്വരത്തിന്റേയും, ഭജന സംഘത്തിന്റേയും അകമ്പടിയോടെ ഘോഷയാത്രയായി പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഗോപൂജയും ഗോ പ്രീതിയും നടന്നു. ആഞ്ഞം മധുസൂദനന്‍ നമ്പൂതിരി ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം ഓതിക്കന്‍മാരായ മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരി, മുന്നൂലം സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവരും തേലമ്പറ്റ കേശവന്‍, ശിവദാസ് പുതുമന, കോവില്‍ ജി.അനൂപ് ശാന്തി, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗോപൂജ .51 ഗോക്കള്‍ പൂജയില്‍ പങ്കെടുത്തു. എല്ലാ ഗോക്കളേയും പുഷ്പമാല അണിയിച്ച് സിന്ദൂരം തൊടുവിച്ചാണ് പൂജ തുടങ്ങിയത് ആരതി ഉഴിഞ്ഞ് പൂജ സമാപിച്ചു.പുല്ലും പഴങ്ങളും ഗോമാതാക്കള്‍ക്ക് നല്‍കി. ധാരാളം ഭക്തജനങ്ങള്‍ പങ്കെടുത്ത സാമുഹ്യാരാധനയും ഗോപാലകരെ ആദരിച്ച് ഓണക്കോടികള്‍ നല്‍കി. രുദ്രതീര്‍ത്ഥക്കുള പ്രദക്ഷിണത്തോടെ മഹാ ഗോപൂജ സമാപിച്ചു. മാധവ പ്രസാദ്, ബാബുരാജ് കേച്ചേരി, ജി.കെ.രാമകൃഷ്ണന്‍ , പുഷ്പ പ്രസാദ്, സി. സി. വിജയന്‍, ജ്യോതി രവീന്ദ്രനാഥ്, കെ.കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.