ബാലഗോകുലം കുടുംബസംഗമം

Sunday 14 August 2016 10:33 pm IST

തൃശൂര്‍ ബാലഗോകുലം മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബസംഗമം ബിജെപി
സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: തൃശൂര്‍ ബാലഗോകുലം മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കുടുംബസംഗമം ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ ഉദ്ഘാടനം ചെയ്തു. മഹാനഗര്‍ ഉപാദ്ധ്യക്ഷന്‍ രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്‍, ബാലഗോകുലം ദല്‍ഹി മുന്‍ അദ്ധ്യക്ഷന്‍ ഷണ്മുഖാനന്ദന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചിത്രരചന, വൈജ്ഞാനിക മത്സരം എന്നിവയുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കൗണ്‍സിലര്‍മാരായ പൂര്‍ണിമ സുരേഷ്, ഐ ലളിതാംബിക, സംസാരിച്ചു. ജില്ലാകാര്യദര്‍ശി പ്രീതചന്ദ്രന്‍, ഉപാദ്ധ്യക്ഷ ഗീത മുകുന്ദന്‍, പി.വി.ഗോപി, പി.ചന്ദ്രശേഖരന്‍, സ്റ്റേറ്റ് ട്രഷറര്‍ നാരായണന്‍, മേഖല ട്രഷറര്‍ ഹരി എന്നിവര്‍ നേതൃത്വം നല്‍കി. ബിന്ദു ശശികുമാര്‍ സ്വാഗതവും എന്‍.വി.ദേവദാസ് വര്‍മ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.