മോദിക്ക് വിരുന്നൊരുക്കാന്‍ വെങ്കിടങ്ങില്‍ ആര്യതപോവനം

Sunday 14 August 2016 10:35 pm IST

പാവറട്ടി: മോദിക്ക് വിരുന്നൊരുക്കാന്‍ വെങ്കിടങ്ങില്‍ ആര്യതപോവനം ഉയര്‍ന്നു. സെപ്തംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട് നടക്കുന്ന ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ എത്തുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി അടക്കമുള്ള മൂവായിരത്തോളം പേര്‍ക്ക് ഭക്ഷണം വിളമ്പാന്‍ മണലൂരിലെ വെങ്കിടങ്ങില്‍ അഞ്ചരയേക്കര്‍ സ്ഥലത്ത് ആര്യതപോവനം എന്ന പേരില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ നടീല്‍ ഉദ്ഘാടനം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കേരളത്തില്‍ വിജയിക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ പ്രാധാന്യം രാജ്യം മുഴുവന്‍ എത്തിക്കകയാണ ഇതിന്റെ ലക്ഷ്യമെന്ന് കുമ്മനം പറഞ്ഞു.ശുചിത്വ ഭാരത പദ്ധതിയെ കുറിച്ച് തയ്യാറാക്കുന്ന ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ ''ടീം സ്വച്ഛ് ഭാരത്'' ആണ് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്. അന്തരിച്ച പ്രാന്തീയ സഹസേവാ പ്രമുഖ് സ്വര്‍ഗ്ഗീയ ആര്യേട്ടന്റെ അഞ്ചരയേക്കര്‍ വരുന്ന സ്ഥലമാണ ''ആര്യതപോവനം'' എന്ന പേരില്‍ ജൈവ കൃഷിക്ക് തിരഞ്ഞെടുത്തിട്ടുള്ളത്. ചടങ്ങില്‍ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍, ആമുഖ പ്രഭാഷണം നടത്തി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.സംപൂര്‍ണ്ണ,ഓള്‍ ഇന്ത്യ റെയില്‍വെ കാറ്ററിങ്ങ് ജനറല്‍ സെക്രട്ടറിഷെഫീക്ക്.പത്മശ്രീ എം.ഡി. വത്സമ്മ, വിജീഷ് മണി, കെ.പി.ജോര്‍ജ്ജ്, എ.പ്രമോദ്, ഉണ്ണികൃഷ്ണന്‍ മാടമ്പത്ത്, രഞ്ജു. വി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.ഹൈബ്രിഡ് തൈകളാണ് കൃഷിക്ക് ഉപയോഗിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.