ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിനിടെ വീരമൃത്യു വരിച്ച മലയാളി ലഫ്റ്റനന്റ് കേണല്‍ ഇ.കെ. നിരഞ്ജന് ശൗര്യചക്ര പുരസ്കാരം. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് വിജിലന്‍സ് എഡിജിപി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ് അര്‍ഹനായി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉള്‍പ്പെടെ 13 മലയാളി ഉദ്യോഗസ്ഥര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലും ലഭിച്ചു.
പത്താന്‍കോട്ട് ആക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരന്റെ ശരീരത്തിലെ ബോംബുകള്‍ നിര്‍വ്വീര്യമാക്കുന്നതിനിടെയാണ് നിരഞ്ജന് കൊല്ലപ്പെട്ടത്. പാലക്കാട് എളുമ്പിലാശ്ശേരി സ്വദേശിയാണ്. ദേശീയ സുരക്ഷാ സേനയാണ് പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: