എസ്‌പിയുമായി സഖ്യത്തിനില്ലെന്ന് അജിത് സിങ്

Sunday 4 March 2012 4:26 pm IST

ന്യൂദല്‍‌ഹി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നുവെന്ന വാര്‍ത്ത രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ് നിഷേധിച്ചു. ആര്‍എല്‍ഡി കോണ്‍ഗ്രസില്‍ തുടരും. ഭാവിയിലും ഇതേ നിലപാടാണു പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അജിത്ത് സിങ്ങിന്‍റെ മകന്‍ ജയന്ത് ചൗധരിയാണ് എസ്‌പിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.