പത്തനംതിട്ട: ശബരിമലയില്‍ ചിങ്ങം ഒന്നിന് പ്രാര്‍ത്ഥനായജ്ഞം സംഘടിപ്പിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശകസമിതികളുടെ ഉദയാസ്തമന ഉപവാസപ്രാര്‍ത്ഥനാ യജ്ഞമാണിത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെ നടപ്പന്തലിലാണ് യജ്ഞം.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ഭദ്രദീപം തെളിയിക്കും. ഭക്തരുടെ ശുദ്ധി, ശബരിമലയുടെ വിശുദ്ധി, ആചാരാനുഷ്ഠാന സംശുദ്ധി, ദേശാന്തര തീര്‍ത്ഥാടന പരിശുദ്ധി എന്നിവ കാത്തുസൂക്ഷിക്കാനാണ് ചടങ്ങെന്ന് പ്രയാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: