കൊച്ചി: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി ജയരാജന് രംഗത്ത്.
ഒരു പുരുഷന് പതിന്നാല് സെക്കന്‍ഡിലധികം തന്നെ നോക്കിയെന്നു സ്ത്രീ പരാതിപ്പെട്ടാല്‍ പുരുഷനെതിരേ കേസെടുക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്ന ഋഷിരാജ് സിംഗിന്റെ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് ജയരാജന്റെ വിമര്‍ശനം.
ഋഷിരാജ് സിംഗിന്റെ പരാമര്‍ശം അരോജകമാണ്. പരാമര്‍ശം എക്സൈസ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി മുന്നോട്ടുവരണമെന്നും ഈ നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും സിങ് ആവശ്യപ്പെട്ടിരുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഈ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: