വയനാട്: മാനന്തവാടി ദ്വാരകയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. തരുവണ നടക്കല്‍ റാത്തപ്പള്ളി മേരി പൗലോസ്, മകന് സിറില്‍ പൗലോസ് എന്നിവരാണ് മരിച്ചത്. മേരിയുടെ ഭര്‍ത്താവ് പൗലോസ്, കൊച്ചുമകന് ഡോണ്‍ എന്നിവരെ പരുക്കുകളോടെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ പതിനൊന്ന് മണിക്കാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ ബസിലിടിക്കുകയായിരുന്നു. അപകടശേഷം ഓടിയെത്തിയ നാട്ടുകാരാണ് കാര്‍ വെട്ടിപ്പൊളിച്ച് യാത്രാക്കാരെ പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: