മാനന്തവാടി: വയനാട്ടില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഒക്ടോബര്‍ രണ്ട് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് പ്ലേറ്റുകള്‍, ഗ്ലാസ്സുകള്‍ എന്നിവ ഉത്തരവിന്റെ പരിധിയില്‍ ഉള്‍പ്പെടും. ആറാട്ടുപാറ, കൊളഗപ്പാറ എന്നിവിടങ്ങളിലെ ഖനനം നിരോധിച്ചും ഉത്തരവിറക്കിയിട്ടുണ്ട്.
വയനാടിന്റെ ആരോഗ്യമേഖലയുടെയും പരിസ്ഥിതിയുടെയും സംരക്ഷണത്തിന് വേണ്ടിയാണ് നിരോധനമെന്ന് കളക്ടര്‍ ഉത്തരവില്‍ പറയുന്നു. ഇന്നലെയാണ് കേശവേന്ദ്ര കുമാര്‍ വയനാട് ജില്ലാ കളക്ടര്‍ സ്ഥാനം ഒഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: