ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോടു കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കേരള പ്രദേശ് മത്സ്യത്തൊഴിലാളി സംഘി( ബിഎംഎസ്)ന്റെ ആഭിമുഖ്യത്തില്‍ ഇന്ന് കളക്ട്രേറ്റ് പടിക്കല്‍ ധര്‍ണ നടത്തും. രാവിലെ 10.30ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന് ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി സംഘ് ജില്ലാ പ്രസിഡന്റ് പി. സി. കാര്ത്തികേയന് അദ്ധ്യക്ഷത വഹിക്കും. ബിഎംഎസ് ജില്ലാ ട്രഷറര്‍ ബിനീഷ് ബോയ്, ജില്ലാ ജോയിന്റ് സെക്രട്ടറി അനിയന് സ്വാമിച്ചിറ എന്നിവര്‍ സംസാരിക്കും. മത്സ്യത്തൊഴിലാളി സംഘ് ജില്ലാ സെക്രട്ടറി സാലി വേലായുധന് സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് അഭിലാഷ് ബേര്‍ളി നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: