ഗൗരിദര്‍ശന വള എഴുന്നള്ളത്ത് ഉത്സവത്തിന് ഇന്ന് തുടക്കം

Tuesday 16 August 2016 7:27 pm IST

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഗൗരി ദര്‍ശന വള എഴുന്നള്ളത്ത് ഉത്സവം ഇന്ന് തുടങ്ങും. ഇന്ന് ദേവി ഭാഗവത പരായണം, പ്രസാദമൂട്ട്, പ്രഭാക്ഷണം എന്നിവയും, നാളെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം വൈകിട്ട് 5.30 ന് മൂല കുടുംബ ക്ഷേത്ര നിലവറ വാതുക്കല്‍ മംഗല്യ ദീപ പ്രതിഷ്ഠയും പുടവ വയ്പ്പും നടക്കും.തുടര്‍ന്ന് എഴുന്നള്ളത്തും നാലമ്പലത്തിനു ചുറ്റും പ്രദക്ഷിണവും, ഗൗരിയും ദേവിയും രണ്ടു ജീവതകളില്‍ എഴുന്നെള്ളിപ്പിച്ച് പൂജയും ആരതിയും, ഭജനയും, അഖണ്ഡനാമജപയജ്ഞവും നടക്കും. ചക്കുളത്തമ്മയില്‍ അടിയുറച്ച ഭക്തയായ ഗൗരിയ്ക്ക് പരാശക്തിയായ ചക്കുളത്തമ്മ ദര്‍ശനം നല്‍കിയ പുണ്യ ദിവസം ഗൗരി ദര്‍ശനമായി കൊണ്ടാടുന്നു. ചിങ്ങമാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിവസമായിരുന്നു ചക്കുളത്തമ്മ ഗൗരിക്ക് ദര്‍ശനം കൊടുത്തത്. സമാപന ദിവസമായ 19 ന് പുലര്‍ച്ചെ 5.30 ന് അമ്മയ്ക്ക് മഹാ ആരതിയും തുടര്‍ന്ന് എണ്ണ, ചന്ദനം, കരിക്ക്, പാല്‍, നെയ്യ്, കുങ്കമം, തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ കൊണ്ടുള്ള അഷ്ടാഭിഷേകവും വിശേഷാല്‍ പൂജകളും രാവിലെ 9 ന് വള അലങ്കാരത്തോടുകൂടി പഞ്ചവാദ്യം, നാദസ്വരം, മുത്തുക്കുടകള്‍ എന്നിവയുടെ അകമ്പടിയോടെ ജീവിത എഴുന്നെള്ളത്തും നടക്കും. ക്ഷേത്രത്തിന്റെ നാലു നാടകളിലും പ്രത്യേക പൂജയോടുകുടി ദേവീ-ഗൗരി കൂട്ടി എഴുന്നെള്ളത്തും നടക്കുന്നതാണ്. ഭക്തോത്തമ ഗൗരി ചക്കുളത്തമ്മയോടൊപ്പം പോകുമ്പോള്‍ പീഠത്തില്‍ നിന്നും ലഭിച്ച ഗൗരിയുടെ വള ജീവതയില്‍ എഴുന്നള്ളിച്ച് പ്രദക്ഷിണം നടത്തും. ചടങ്ങുകള്‍ക്കു ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി. ക്ഷേത്ര ചീഫ് അഡ്മിനിസ്ട്രറ്റര്‍ മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം വഹിക്കും. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, അശോകന്‍ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.