തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്ത്: വിദ്യര്‍ത്ഥികള്‍ പിടിയില്‍

Tuesday 16 August 2016 9:25 pm IST

മുഹമ്മ: തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘമുള്‍പ്പെടുന്ന ഏഴു വിദ്യര്‍ത്ഥികളെ മുഹമ്മ പോലീസ് പിടികൂടി. മുഹമ്മ പഞ്ചായത്ത് 12-ാം വാര്‍ഡ് വൈക്കത്ത് പറമ്പ് പ്രവീണ്‍(19), പുളിയ്ക്കല്‍ വീട്ടില്‍ സച്ചു എന്ന് വിളിക്കുന്ന അക്ഷയ്(19), ചാണിവെളി ഉണ്ണി എന്ന് വിളിക്കുന്ന അശ്വിന്‍കുമാര്‍(19), 7-ാം വാര്‍ഡ് ചെങ്ങളക്കാട്ടുവെളി നന്ദുകിഷോര്‍(19), 9-ാം വാര്‍ഡില്‍ നിവര്‍ത്തില്‍ ബിനു(22), കായിപ്പുറം മഴുവഞ്ചേരി ജയിന്‍(19), നികര്‍ത്തില്‍ അക്ഷയ്(19) എന്നിവരെയാണ് രണ്ടു ദിവസങ്ങളിലായി പോലീസ് പിടികൂടിയത്. കണ്ണാടിക്കവല, തോട്ടത്തുശ്ശേരി ക്ഷേത്രത്തിന് കിഴക്കുവശം എന്നിവിടങ്ങളില്‍ നി ന്നാണ് പോലീസ് ഇവരെ പടികൂടിയത്. തമിഴ്‌നാട് തിരുനല്‍വേലി ഗൂഡല്ലൂര്‍ വണ്ടിപ്പെരിയാര്‍ കുമളി ഭാഗങ്ങളില്‍ നിന്നാണ് പോളിടേക്‌നിക്കില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഇവിടെ എത്തിക്കുന്നത്. ഒന്നര മാസം മുമ്പ് കഞ്ചാവുകേസില്‍ രണ്ടുപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് മറ്റു പ്രതികളെ മുഹമ്മ എസ്‌ഐ സി.സി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.